സംഭവത്തിന്റെ പശ്ചാത്തലം:
വിശ്വാസവഞ്ചനയും ക്രൂരതയും: റിപ്പബ്ളിക് ഓഫ് മോള്‍ഡോവയിലെ ബാള്‍ട്ടിയില്‍ ജനിച്ച ക്രിസ്ററിന ബുര്‍ലാകു ജര്‍മ്മനിയിലെ എര്‍ഫ്ത്സ്റ്റാട്ടില്‍ ഈ വര്‍ഷം ജനുവരി 7 മുതലാണ് കെയര്‍ടേക്കറായി ജോലിക്ക് പ്രവേശിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കകം, അതായത് ജനുവരി 15~ന്റെ രാത്രിയില്‍ അവര്‍ പരിചരിച്ചിരുന്ന 89 കാരിയായ വയോധികയുടെ ചായയില്‍ ബോധം കെടുത്തുന്ന ബെന്‍സോഡിയാസിപൈന്‍ (Benzodiazepines) വിഭാഗത്തില്‍പ്പെട്ട മരുന്ന് കലര്‍ത്തി നല്‍കി.
ജീവന് വരെ ഭീഷണി: മരുന്നിന്റെ അളവ് കൃത്യമല്ലാത്ത രീതിയില്‍ നല്‍കിയതും ?യോധികയുടെ ഉയര്‍ന്ന പ്രായവും കാരണം കൊലപാതക തുല്യമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ജീവന് തന്നെ ഭീഷണിക്കും ഇടയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
പല്ലിലെ സ്വര്‍ണ്ണക്കീരിടം പോലും കവര്‍ന്നു: വയോധിക ബോധരഹിതയായി കിടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന സര്‍വ്വസ്വവും പ്രതി കവര്‍ച്ച ചെയ്തു. നിരവധി മാലകള്‍, വളകള്‍, രണ്ട് വാച്ചുകള്‍, സ്വര്‍ണ്ണ മോതിരം, ഡയമണ്ട് റിങ് എന്നിവയ്ക്ക് പുറമെ വയോധികയുടെ പല്ലിലുണ്ടായിരുന്ന അഞ്ച് സ്വര്‍ണ്ണക്കീരിടങ്ങളും ഇവര്‍ അഴിച്ചെടുത്ത് കടത്തിക്കളഞ്ഞു. കൂടാതെ 1,210 യൂറോ പണമായും നഷ്ടപ്പെട്ടിട്ടുണ്ട്.
അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക്:
കൃത്യത്തിന് ശേഷം ജര്‍മ്മനിയില്‍ നിന്ന് രക്ഷപ്പെട്ട ക്രിസ്ററിന ബുര്‍ലാകു സ്വന്തം നാടായ മോള്‍ഡോവയിലേക്ക് കടന്നതായാണ് പോലീസിന്റെ സംശയം. തുടര്‍ന്ന് യൂറോപോളിന്റെ ഔദ്യോഗിക 'Europe's Most Wanted' പട്ടികയില്‍ പ്രതിയെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര തലത്തിലുള്ള തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. 1.63 മീറ്റര്‍ ഉയരവും മെലിഞ്ഞ പ്രകൃതിയുമുള്ള പ്രതിയെക്കുറിച്ചോ അവരുടെ ഇപ്പോഴത്തെ താവളത്തെക്കുറിച്ചോ വിവരം ലഭിക്കുന്നവര്‍ ജര്‍മ്മന്‍ പോലീസിന്റെ 02271/810 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Comments: